Deshabhimani

സുഗതന് വഴിവിട്ട സഹായം: അണ്ടര്‍ സെക്രട്ടറിയുടെ സസ്പെന്‍ഷന്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

Vazhottukonam councilor Sugathan arrest

ആര്‍ സുഗതൻ

വെബ് ഡെസ്ക്

Published on Oct 06, 2026, 02:56 PM | 1 min read

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആര്‍ സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്പെന്‍ഡ് ചെയ്ത നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. സസ്പെന്‍ഷന്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ചിത്രയുടെ ഹർജി ട്രൈബ്യൂണല്‍ തള്ളി.


തുടർച്ചയായി മൂന്ന് കൗൺസിലിൽ പങ്കെടുക്കാത്ത കൗൺസിലർ സുഗതൻ കൗൺസിലിൽ നിന്ന് പുറത്താക്കണം എന്ന പ്രതിപക്ഷ ആരോപണം ശക്തമായിരുന്ന സാഹചര്യത്തിലാണ് 6 മാസത്തെ ഇളവും അവധിയും അനുവദിച്ചുള്ള തദ്ദേശവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്. ബിജെപി നേതാവിന് യുഡിഎഫ് സർക്കാർ വഴിവിട്ട ആനുകൂല്യം നൽകിയെന്ന വിമർശനം ശക്തമായി. ഇതോടെ വകുപ്പിന്റെ നടപടി തന്റെ അറിവോടെയല്ലെന്ന വിചിത്രന്യായമാണ് മന്ത്രി കെ എം ഷാജി ഉന്നയിച്ചത്. വകുപ്പിന്റെയും മന്ത്രിയുടെയും നിർദേശം മറികടന്നാണ് അണ്ടർ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത് എന്നാണ് തദ്ദേശവകുപ്പിന്റെ വാദം. പിന്നീടാണ് തടിതപ്പാനായി അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home