Deshabhimani

ഇന്ത്യ–റഷ്യ ബന്ധത്തിൽ പുതിയ അധ്യായം; ഇന്ത്യക്കാർക്ക് 70,000 തൊഴിൽ അവസരം

s jaishankar.png
വെബ് ഡെസ്ക്

Published on Oct 06, 2026, 03:18 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള എഴുപതിനായിരത്തോളം വിദഗ്ധ തൊഴിലാളികളെ റഷ്യയിലേക്ക് തിരഞ്ഞെടുക്കാൻ റഷ്യൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വി​ദ​​ഗ്ധരെ തെരഞ്ഞെടുക്കാൻ റഷ്യൻ സർക്കാർ സമ്മതിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. പ്രധാനമായും നിർമാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലായിരിക്കും തൊഴിലവസരങ്ങളുണ്ടാവുക. ഇന്ത്യ–റഷ്യ ബന്ധം സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്.


ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര - നിക്ഷേപ ബന്ധം വികസിപ്പിക്കാനുള്ള വിശാല സാധ്യതകളും യോഗത്തിൽ ചർച്ചയായി. റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർധിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. കയറ്റുമതിയിൽ ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യോൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ടെക്സ്റ്റൈൽസ് എന്നീ ഏഴ് മേഖലകൾക്ക് പ്രാധാന്യം നൽകുമെന്ന് ജയശങ്കർ പറഞ്ഞു.


ഊർജമേഖലയിലെ സഹകരണവും യോഗം ചർച്ച ചെയ്തു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് ജയശങ്കർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഊർജവിതരണ മാർഗങ്ങൾ നിലനിർത്തുകയാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ കുറിച്ച് ഇന്ത്യ ആശങ്കയറിയിച്ചു. ഉന്നതതലത്തിൽ ചർച്ച നടത്തി ഇവരുടെ മോചനത്തിനായി ഇടപെടുന്നുണ്ട്. റഷ്യൻ സൈന്യത്തിൽ നിന്ന് ഇതുവരെ 140ഓളം ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായും ജയശങ്കർ അറിയിച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ച് നേരത്തെ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home