ad
Deshabhimani

print edition സൊമാലിയൻ റഫറിക്ക്‌ വിലക്ക്‌

Somalian Referee

ഒമർ അബ്‌ദുൾകാദിർ അർടാനെ

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

വാഷിങ്‌ടൺ: ലോകകപ്പ്‌ ആവേശത്തിന്റെ ശോഭ കെടുത്തി വിവാദങ്ങളും വിലക്കും. ആഫ്രിക്കൻ ഫുട്‌ബോളിലെ കഴിഞ്ഞ വർഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സൊമാലിയക്കാരൻ ഒമർ അബ്‌ദുൾകാദിർ അർടാനെ ഫിഫ- റഫറിമാരുടെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. അമേരിക്ക വിസ അനുവദിക്കാത്തതാണ്‌ കാരണം. ലോകകപ്പ്‌ നിയന്ത്രിക്കുന്ന ആദ്യ സൊമാലിയക്കാരനെന്ന നേട്ടത്തിനരികെയായിരുന്നു അർടാൻ.


സ്വിറ്റ്‌സർലൻഡ്‌ താരം ബ്ര‍ീൽ എംബോളോയ്‌ക്ക്‌ പരിശോധന നീണ്ടത്‌ കാരണം ടീമിനൊപ്പം ആദ്യദിനം ചേരാനായില്ല. ഇറാഖ്‌ താരം അയ്‌മെൻ ഹുസൈനെ ഏഴ്‌ മണിക്കൂറാണ്‌ വിമാനത്താവളത്തിൽ ചോദ്യം ചെയ്‌തത്‌. സെനെഗൽ ടീമിനും സമാന അനുഭവമുണ്ടായി. വംശീയാധിക്ഷേപ ആരോപണങ്ങളും ഉയർന്നു. ഉസ്‌ബെക്കിസ്ഥാൻ ടീമിനെയും കൂടുതൽ സമയം ചോദ്യം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home