ad
Deshabhimani

യുദ്ധസ്മാരകത്തിൽ 
ചെണ്ടുമല്ലി വസന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 03:00 AM | 1 min read

കരിന്തളം കിനാനൂർ– കരിന്തളം സൈനിക കൂട്ടായ്മയുടെ കരിന്തളം തോളേനിയിലെ യുദ്ധ സ്മാരകത്തിന്റെ അങ്കണത്തിലെ ചെണ്ടുമല്ലി വസന്തം തോളേനിയിലെത്തുന്നവർക്കും, വഴിയാത്രക്കാർക്കും മനോഹര കാഴ്‌ചയായി. മഞ്ഞയും ഓറഞ്ചും പൂക്കൾ നിറയെവിരിഞ്ഞ് വർണവസന്തം തീർക്കുകയാണ്‌. 2025 മെയ് മാസത്തിലായിരുന്നു യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം. യുദ്ധസ്മാരകം കാണുവാനും, ധീരസൈനികരുടെ സ്മരണകൾ പുതുക്കുന്നതിനും സ്കൂൾ കുട്ടികളടക്കം നിരവധിപേർ സന്ദർശിക്കാറുണ്ട്‌. ചെണ്ടുമല്ലി വസന്തം കൂടി ആയപ്പോൾ സന്ദർശകർ കൂടി. സൈനിക കൂട്ടായ്മയുടെ ജോയിന്റ്‌ സെക്രട്ടറി സി സുധാകരൻ ബിരിക്കുളത്തിന്റെ നേതൃത്വത്തിലായിരുന്നു പൂന്തോട്ടം ഒരുക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home