ad
Deshabhimani

കളം നിറഞ്ഞ് മാനെ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ വീണ്ടും മുത്തമിട്ട് സെനഗൽ

Sadio Mané.jpg

PHOTO: AFP

വെബ് ഡെസ്ക്

Published on Jan 19, 2026, 06:46 AM | 1 min read

റബാത്‌: ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ കിരീടം ചൂടി സെന​ഗൽ. ആതിഥേയരായ മൊറോക്കയെ മറുപടിയില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തിയാണ് കിരീടനേട്ടം. റബാതിലെ പ്രിൻസ്‌ മ‍ൗലായ്‌ അബ്‌ദുള്ള സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ അധികസമയത്തിൽ പാപെ ഗുയെയി നേടിയ ​ഗോളിലൂടെയാണ് സെനഗൽ തങ്ങളുടെ രണ്ടാം കിരീടമുയർത്തിയത്. 2021ലെ പതിപ്പിലാണ്‌ മുമ്പ് ജേതാക്കളായത്‌.


കരുത്തരുടെ പോരാട്ടം കണ്ട ഫൈനലിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ​ഗോൾ മാത്രം അകനുനിന്നു. 1975ൽ ആദ്യമായും അവസാനമായും വൻകരയുടെ ചാമ്പ്യൻമാര മൊറോക്കോ, അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം കിരീടം നേടാനാണ് കളത്തിലെത്തിയത്. എന്നാൽ സെന​ഗൽ പ്രതിരോധത്തെ മറികടക്കാൻ കഴിയാതെപോയത് ടീമിന് നിരാശയായി. സെമിയിൽ ഏഴുവട്ടം ജേതാക്കളായ ഇ‍ൗജിപ്‌തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ സെ​ഗൽ കളത്തിലെത്തിയത്.


ഫൈനൽ പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ കളി അധിക സമയത്തേക്ക് നീണ്ടു. നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ സെ​ന​ഗൽ വിജയ ​ഗോൾ നേടി. അതേസമയം അധികസമയത്തേക്ക് നീണ്ട കളി നാടകീയതകളുടേത് കൂടിയായി മാറി. അധികസമയത്ത് സെന​ഗൽ നേടി ആദ്യ ​ഗോൾ മൊറോക്കോ ക്യാപ്റ്റൻ അഷ്‌റഫ്‌ ഹക്കീമിയെ ഫൗൾ ചെയ്തെന്ന് കാരണത്തിൽ റഫറി നിഷേധിച്ചിരുന്നു. പിന്നീട് സെ​ഗൽ ലീഡ് നേടിയിരിക്കെ 98-ാം മിനിറ്റിൽ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവധിച്ചതോടെ സെന​​ഗൽ താരങ്ങൾ പ്രതിഷേധിച്ച് കളംവിട്ടുപോയി. കളി തടസപ്പെട്ടതോടെ സൂപ്പർ താരം സാദിയോ മാനെ ഇടപെട്ടാണ് ടീമിനെ വീണ്ടും കളത്തിലെത്തിച്ചത്. ബ്രാഹിം ഡയസ്‌ എടുത്ത പെനാൽറ്റി സെ​ഗൽ ​ഗോളി എഡ്വേർഡ്‌ മെൻഡി അനായസം രക്ഷപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home