ലെവൻഡോവ്‌സ്‌കിക്ക്‌ പരിക്ക്‌

robert lewandowski
avatar
Sports Desk

Published on Apr 20, 2025, 11:54 PM | 1 min read


ബാഴ്‌സലോണ

മുന്നേറ്റക്കാരൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ പരിക്ക്‌ ബാഴ്‌സലോണയ്‌ക്ക്‌ തലവേദനയാകുന്നു. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ സെൽറ്റ വീഗോയ്‌ക്കെതിരായ മത്സരത്തിനിടെയാണ്‌ പോളണ്ടുകാരന്‌ പേശിവലിവ്‌ അനുഭവപ്പെട്ടത്‌. പിന്നാലെ കളംവിടുകയുംചെയ്‌തു. 26ന്‌ റയൽ മാഡ്രിഡിനെതിരായ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫൈനലിൽ കളിക്കുന്ന കാര്യം സംശയമാണ്‌. ലെവൻഡോവ്‌സ്‌കി ഇല്ലെങ്കിൽ ബാഴ്‌സയ്‌ക്ക്‌ കനത്ത തിരിച്ചടിയാകും. ചാമ്പ്യൻസ് ലീഗ് സെമിയും സംശയത്തിലാണ്.


സെൽറ്റയ്‌ക്കെതിരെ പിന്നിട്ടുനിന്നശേഷം 4–-3ന്‌ ജയിച്ച ബാഴ്‌സ സ്‌പാനിഷ്‌ ലീഗിൽ മുന്നേറ്റം തുടർന്നു. 32 കളിയിൽ 73 പോയിന്റുമായി ഒന്നാമതാണ്‌. മൂന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡ്‌ (63) ലാസ്‌ പൽമാസിനോട്‌ ഒറ്റ ഗോളിന്‌ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home