ad
Deshabhimani

print edition റഫറിമാർ കലിപ്പിലാണ്‌; ചുവപ്പ്‌ കാർഡ്‌ 6, മഞ്ഞ 62

Football Red Card

AI Image: ChatGPT

വെബ് ഡെസ്ക്

Published on Jun 20, 2026, 02:53 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌: കളിക്കാരുടെ ശ്രദ്ധയ്‌ക്ക്‌; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട! റഫറിമാർ നല്ല കലിപ്പിലാണ്‌. ലോകകപ്പിൽ 28 മത്സരങ്ങൾ മാത്രം പൂർത്തിയായപ്പോൾ ആറ്‌ ചുവപ്പ്‌ കാർഡുകളാണ്‌ പുറത്തെടുത്തത്‌.


കഴിഞ്ഞ രണ്ട്‌ പതിപ്പുകളേക്കാൾ കൂടുതൽ. 2018 റഷ്യയിലും 2022ൽ ഖത്തറിലും ആകെ നാല്‌ വീതം കാർഡുകളാണ്‌ റഫറിമാർ കാണിച്ചത്‌. ഇത്തവണ 104 മത്സരങ്ങളാണ്‌. പകുതിയാകുന്നതിന്‌ മുമ്പെ ആറിലെത്തി. ഇക്കുറി 62 മഞ്ഞക്കാർഡുകളായി.


മെക്‌സിക്കോ–ദക്ഷിണാഫ്രിക്ക ഉദ്‌ഘാടന മത്സരത്തിൽ മൂന്ന്‌ ചുവപ്പാണ്‌ റഫറി പുറത്തെടുത്തത്‌. ഖത്തർ–കാനഡ പോരിൽ രണ്ടെണ്ണവും. മറ്റൊന്ന്‌ ബോസ്‌നിയ–സ്വിറ്റ്‌സർലൻഡ്‌ മത്സരത്തിലും. 2006 ജർമൻ ലോകകപ്പാണ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചുവപ്പ്‌ കണ്ട പതിപ്പ്‌. അന്ന്‌ 28 കാർഡാണ്‌ റഫറിമാർ വീശിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home