പെൻഷൻ പരിഷ്കരണത്തിൽ അവഗണന: കെഎസ്എസ്‌പിയു പ്രതിഷേധിച്ചു

കെഎസ്എസ്‌പിയു ജില്ലാ കമ്മിറ്റി കാക്കനാട് സിവിൽ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് സംസ്ഥാന സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
സംസ്ഥാന ബജറ്റിൽ അഞ്ചുവർഷതത്ത്വമനുസരിച്ചുള്ള പെൻഷൻ പരിഷ്കരണം, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (കെഎസ്എസ്‌പിയു) ജില്ലാ കമ്മിറ്റി കാക്കനാട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി വി അഗസ്റ്റിൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി ബി ജഗദീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി എൻ ഓമന, എം എൻ കൃഷ്ണൻ, വി ഐ കബീർ, പി കെ മണിയപ്പൻ, പി കെ വർഗീസ്, എം കെ ചിദംബരൻ എന്നിവർ സംസാരിച്ചു.









0 comments