ad
Deshabhimani

കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡ് പുറത്ത്‌; തോറ്റത് രണ്ടാം ഡിവിഷൻ ക്ലബ്ബിനോട്

Albacete.JPG
വെബ് ഡെസ്ക്

Published on Jan 15, 2026, 09:48 AM | 1 min read

മഡ്രിഡ്: സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ ബാഴ്സലോണയോടേറ്റ തിരിച്ചടിക്ക് പിന്നാലെ റയൽ മാഡ്രിഡിന് വീണ്ടും തോൽവി. രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബസെറ്റെയോട് തോറ്റ റയൽ, കോപ്പ ഡെൽ റേയിൽ നിന്ന് പുറത്തായി. പ്രീ ക്വാർട്ടറിൽ 3-2നാണ് അൽബസെറ്റെ കരുത്തരായ റയലിനെ പൂട്ടിയത്. ആദ്യമായാണ് ആൽബസെറ്റ് റയലിനെ തോൽപിക്കുന്നത്. ഇഞ്ചുറി ടൈമിലെ ​ഗോളടക്കം ഇരട്ട ​ഗോളുമായി തിളങ്ങിയ ജെഫ്റ്റെ ബെറ്റൻകോറിയാണ് അൽബസെറ്റെയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്.


മത്സരത്തിൽ ആദ്യം തന്നെ ​ഗോൾ നേടി അൽബസെറ്റെ റയലിന് മുന്നറിയിപ്പ് നൽകി. 42-ാം മിനിറ്റിൽ സാവി വില്ലയിലൂടെയാണ് ടീം ​ഗോൾ നേടിയത്. ആദ്യപകുതിയിലെ അധികസമയത്തിൽ റയൽ തിരിച്ചടിച്ചു. 45+3 മിനിറ്റിൽ ഫ്രാങ്കോ മസ്റ്റാൻറുനോയാണ് ടീമിന് സമനില നേടി കൊടുത്തത്. 82-ാം മിനിറ്റിൽ ജെഫ്റ്റെ ബെറ്റൻകോറി ടീമിന് വീണ്ടും ലീഡ് നേടി കൊടുത്തു. എന്നാല്‍ കളി അവസാനിക്കാനിരിക്കെ ഗോൺസാലോ ഗാർസിയയുടെ (90+1) ​ഗോളോടെ റയൽ സമനില പ്രതീക്ഷിച്ചെങ്കിലും 90+4 മിനിറ്റിൽ ജെഫ്റ്റെ ബെറ്റൻകോറി ആൽബസെറ്റെയ്ക്കായി വിജയഗോള്‍ നേടി.


തോൽവിയോടെ പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി കൊണ്ടുവന്ന റിസർവ്‌ നിരയുടെ ചുമതലക്കാരനായ അൽവാരോ അർബിലോയയുടെ കീഴിലുള്ള ആദ്യ മത്സരം റയലിന് കയ്പുള്ള ഓർമയായി മാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home