സമൂഹമാധ്യമംവഴി ജോലി, വിസ ഓഫറുകളുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: സമൂഹമാധ്യമംവഴി ജോലി, തൊഴിൽ വിസ, റസിഡൻസ് വിസ എന്നിവ വാഗ-്‌ദാനംചെയ-്‌ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. പൊലീസിന്റെ ആന്റി-ഫ്രോഡ് സെന്റർ പുറത്തിറക്കിയ "ബി അവെയർ ഓഫ് ഫ്രോഡ്' ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്.
തൊഴിൽ, റസിഡൻസ്, സന്ദർശക വിസകൾ സംബന്ധിച്ച എല്ലാ നടപടികളും ഔദ്യോഗിക സർക്കാർ സംവിധാനങ്ങളിലൂടെയോ നിയമാനുസൃത ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികളിലൂടെയോ മാത്രമേ നടത്താവൂ എന്നും അധികൃതർ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ലഭിക്കുന്ന വിസ ഓഫറുകളുടെയും നടപടിക്രമങ്ങളുടെയും ആധികാരികത ഔദ്യോഗിക സംവിധാനങ്ങളിലൂടെ നിർബന്ധമായും പരിശോധിക്കണം. ബോധവൽക്കരണവും വിവരങ്ങളുടെ സ്ഥിരീകരണവുമാണ് തട്ടിപ്പിനെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ-്‌പദമായ തട്ടിപ്പുകളോ വ്യാജ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസ് സ-്‌മാർട്ട് ആപ്പ്, ഇ–ക്രൈം പ്ലാറ്റ്ഫോം, 901 ഹെൽപ്പ്‌ലൈൻ നമ്പർ എന്നിവ വഴി പരാതി നൽകണമെന്നും ദുബായ് പൊലീസ് അഭ്യർഥിച്ചു.











0 comments