കെഎസ്ഇബി സ്റ്റേ വയർ കഴുത്തിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാരന് പരിക്ക്

പാലക്കാട്: കെഎസ്ഇബി സ്റ്റേ വയറിൽ കുടുങ്ങി ഇരുചക്രവാഹന യാത്രക്കാരന് പരിക്ക്. പുത്തൂർ സ്വദേശി ശശികുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്. മാർക്കറ്റിൽ പോയി മടങ്ങി വരികയായിരുന്ന ശശികുമാറിന്റെ കഴുത്തിൽ റോഡിൽ പൊട്ടിക്കിടക്കുകയായിരുന്ന സ്റ്റേ വയർ കുരുങ്ങുകയായിരുന്നു.
വയറിൽ കുടുങ്ങിയതോടെ നിയന്ത്രണം വിട്ട വാഹനം മറിയുകയും ശശികുമാർ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തലയിൽ രക്തം കട്ടപിടിച്ച നിലയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശശികുമാറിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.










0 comments