മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ; ഇന്ത്യക്ക് 388 റൺസ് വിജയലക്ഷ്യം

Photo:Getty Images
ലണ്ടൻ : ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ലോർഡ്സിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് അടിച്ചുകൂട്ടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുന്നവർക്ക് പരമ്പര നഷ്ടമാകുമെന്നതിനാൽ ഇരു ടീമുകൾക്കും പോരാട്ടം നിർണായകമാണ്.
സെഞ്ചുറി നേടിയ ഓപ്പണർ ബെൻ ഡക്കറ്റിന്റെയും (141), ജേക്കബ് ബെഥലിന്റെയും (91) ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറ നൽകിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജോ റൂട്ടും (48 പന്തിൽ പുറത്താകാതെ 74), ജോസ് ബട്‌ലറും (13 പന്തിൽ പുറത്താകാതെ 41) ചേർന്ന് സ്കോർ ഉയർത്തി. 18 ഫോറും ഒരു സിക്സറുമടങ്ങുന്നതാണ് ഡക്കറ്റിന്റെ ഇന്നിങ്സ്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. 10 ഓവറിൽ 97 റൺസ് വഴങ്ങിയ ഗുർനൂർ ബ്രാറാണ് ഇന്ത്യൻ നിരയിൽ കൂടുതൽ റൺസ് വിട്ടുകൊടുത്തത്.











0 comments