അച്ചടക്ക നടപടി; രണ്ടാഴ്ചക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ടാഴ്ചക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻകൂർ അനുമതിയില്ലാതെ രണ്ട് ജഡ്ജിമാരും നഗരംവിട്ടുപോകരുതെന്നും നിർദേശമുണ്ട്. സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്. ജൂലായ് പത്തിന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തുടർന്ന് ആദ്യം വിനയ് സിംഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിടുകയായിരുന്നു.










0 comments