മോഡ്രിച്ച്‌ റയൽ വിടുന്നു; സ്ഥിരീകരിച്ച് താരം

luka modric
വെബ് ഡെസ്ക്

Published on May 23, 2025, 09:10 AM | 1 min read

മാഡ്രിഡ്‌: ലൂകാ മോഡ്രിച്ച്‌ റയൽ മാഡ്രിഡ്‌ പടിയിറങ്ങുന്നു. ശനിയാഴ്ച സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ സോസിഡാഡുമായുള്ള മത്സരം റയൽ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിലെ അവസാനത്തേതാണെന്ന്‌ മുപ്പത്തൊമ്പതുകാരൻ പ്രഖ്യാപിച്ചു. ജൂൺ പതിനഞ്ചിന്‌ ആരംഭിക്കുന്ന ഫിഫ ക്ലബ്‌ ലോകകപ്പിൽ കളിക്കും. പിന്നാലെ ടീം വിടും.



“ജീവിതത്തിലെ എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്… ശനിയാഴ്ച എൻ്റെ അവസാന മത്സരം സാന്റിയാഗോ ബെർണബ്യൂവിൽ കളിക്കും”- മോഡ്രിച്ച്‌ സോഷ്യൽ മീഡിയയിൽ കുറിച്ചു. റയൽ മാഡ്രിഡിൽ കളിക്കുന്നത് ഒരു ഫുട്ബോൾ കളിക്കാരൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ജീവിതം മാറ്റിമറിച്ചെന്നും മോഡ്രിച്ച് പറഞ്ഞു.


13 വർഷമായി സ്‌പാനിഷ്‌ ക്ലബ്ബിലുണ്ട്‌ ക്രൊയേഷ്യക്കാരൻ. 393 തവണ കുപ്പായമിട്ടു. ആറ്‌ ചാമ്പ്യൻസ്‌ ലീഗുൾപ്പെടെ 28 ട്രോഫികൾ നേടി. 2018ൽ മികച്ച താരത്തിനുള്ള ബാലൻ ഡി ഓറും സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home