ആഞ്ചലോട്ടി കൂടെ പോകുമോ; ലോകകപ്പ് ലക്ഷ്യമാക്കി ബ്രസീലിന്റെ ചടുല നീക്കങ്ങൾ

ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ പരിശീലകനായെത്തിക്കാൻ ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷന്റെ ചുടുല നീക്കങ്ങൾ.
ബ്യൂണസ് ഐറിസിൽ മുൻ എതിരാളികളായ അർജന്റീനയോട് ബ്രസീൽ 4-1 ന് പരാജയപ്പെട്ടതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഡോറിവൽ ജൂനിയറിന് പകരക്കാരനായി ആഞ്ചലോട്ടി ഒന്നാം സ്ഥാനത്താണ്. ബ്രിസീൽ പരിശീലകരുടെ തലപ്പത്ത് ഇതുവരെ ആരെയും നിയമിച്ചിട്ടുമില്ല.
ജൂണിൽ തുടങ്ങാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് ബ്രസീൽ പരിശീലകനായി 65 കാരനായ അഞ്ചലോട്ടിയെ എത്തിക്കാനാണ് ഇപ്പോൾ നീക്കം. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസം ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിനിധികൾ ആഞ്ചലോട്ടിയുടെ മകൻ ഡേവിഡുമായും ഇടനില പ്രതിനിധികളുമായും ചർച്ചനടത്തിയിരുന്നു.
തന്റെ ഭാവി "ഇന്നത്തേതല്ല, അടുത്ത ആഴ്ചകളിലെ ഒരു വിഷയമാണ്" എന്ന് ആഞ്ചലോട്ടി ഈ നീക്കം സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ ബ്രസീൽ മാനേജറുടെ പദവി അടുത്തയാഴ്ച തന്നെയുണ്ടാവും എന്നാണ് ദി മിറർ റിപ്പോർട് ചെയ്തത്.

ബാഴ്‌സലോണയ്ക്കെതിരേ കോപ്പ ഡെൽറേ ഫൈനൽ മത്സരം നടക്കാനിരിക്കയാണ്. ബാഴ്‌സയോട് തോറ്റാൽ ആഞ്ചലോട്ടി പുറത്താവാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ ബ്രസീലിന്റെ നീക്കം വിജയം കാണാൻ എളുപ്പമാവും. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇത്തരം നീക്കങ്ങളും അതെ കുറിച്ചുള്ള വാർത്തകളും ആവർത്തിക്കുന്നുണ്ട്.
2002 ന് ശേഷം ബ്രസീൽ ലോകകപ്പ് നേടിയിട്ടില്ല. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യമായി തുടരുമ്പോഴാണ് ഈ വീഴ്ച. രണ്ട് പതിറ്റാണ്ടിലേറെയായി ഒരു ഫൈനലിൽ പോലും കളിച്ചിട്ടില്ല. 2007 മുതൽ അവർ ഒരു തവണ മാത്രമാണ് കോപ്പ അമേരിക്ക നേടിയത്.
മാഡ്രിഡ് പരിശീലകനായ അഞ്ചലോട്ടിയുടെ കരാർ 2026 വരെ നീട്ടിയിരുന്നു. മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് അടക്കം നേടി കൊടുത്ത പരിശീലകനാണ് കാർലോ ആഞ്ചലോട്ടി.









0 comments