ബെല്ലിങ്ഹാമിന്റെ ഗോൾ; ഇഞ്ചുറി ടൈമിൽ സിറ്റി വീഴ്ത്തി റയൽ

Real Madrid

Real Madrid fc/facebook.com/photo

വെബ് ഡെസ്ക്

Published on Feb 12, 2025, 09:05 AM | 1 min read

മാഞ്ചസ്റ്റർ: യുവേഫ ചാംപ്യൻസ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. 3–2നാണ് റയലിന്റെ ജയം. 90+2 മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളിലാണ് റയലിനെ വിജയവഴിയിലെത്തിച്ചത്.


മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ സിറ്റി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം ഹാലണ്ട് നേടിയ ഗോളിലാണ് സിറ്റി ലീഡെടുത്തത്. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ എംബാപ്പെയിലൂടെ റയൽ സമനില പിടിച്ചു. 80–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് വീണ്ടും സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 86-ാം മിനിറ്റിൽ ബ്രാഹിം ഡയസിലൂടെ റയൽ വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയിൽ കലാശിക്കുമെന്ന് പ്രതീക്ഷിച്ചുനിൽക്കെയാണ് ഇഞ്ചുറി ടൈമിൽ ബെല്ലിങ്ങാമിന്റെ ​ഗോളിലൂടെ റയൽ വിജയം കരസ്ഥമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home