Deshabhimani

ലാ ലിഗ; റയോ വയ്യക്കാനോയ്ക്ക് ജയം, റയൽ ബെറ്റിസിനെ വീഴ്ത്തിയത് ഡി ഫ്രൂട്ടോസിന്റെ ഗോളിൽ

Rayo

Photo:X

വെബ് ഡെസ്ക്

Published on Nov 28, 2026, 08:44 PM | 1 min read

സെവിയ്യ : ലാ ലിഗയിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് റയോ വയ്യക്കാനോ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 72-ാം മിനിറ്റിൽ ജോർജ് ഡി ഫ്രൂട്ടോസ് നേടിയ ഗോളിലാണ് റയോ വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.


രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ പിറക്കാൻ 72-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഇസി പലസോണിന്റെ പാസിൽ ഡി ഫ്രൂട്ടോസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.


മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ബെറ്റിസായിരുന്നു മുന്നിൽ. 54.6 ശതമാനം പന്തടക്കം ബെറ്റിസ് സ്വന്തമാക്കിയപ്പോൾ റയോയ്ക്ക് 45.4 ശതമാനമായിരുന്നു. ഗോൾ ലക്ഷ്യമാക്കി 14 ഷോട്ടുകൾ ബെറ്റിസ് തൊടുത്തപ്പോൾ റയോയുടെ ഷോട്ടുകൾ 12 ആയിരുന്നു. കോർണറുകളുടെ എണ്ണത്തിലും ബെറ്റിസ് (9) റയോയെ (2) മറികടന്നു. എന്നാൽ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ റയോ വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home