Deshabhimani

ലാലിഗ; എസ്പാനിയോളിനെ വീഴ്ത്തി റേസിങ് സാന്റാൻഡർ

la liga

Photo: X

വെബ് ഡെസ്ക്

Published on Oct 24, 2026, 10:32 PM | 1 min read

സാന്റാൻഡർ : സ്പാനിഷ് ഫുട്ബോൾ ലീഗായ ലാലിഗയിൽ എസ്പാനിയോളിനെ 2–1ന് പരാജയപ്പെടുത്തി റേസിങ് സാന്റാൻഡർ. ഒരു ഗോളിന് പിന്നിലായ റേസിങ് സാന്റാൻഡർ പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്.


62-ാം മിനിറ്റിൽ എഡു എക്സ്പോസിറ്റിയിലൂടെ എസ്പാനിയോൾ മുന്നിലെത്തി. 68-ാം മിനിറ്റിൽ ജെനുവൽ ബെലോഷ്യനിലൂടെ റേസിങ് സമനില പിടിച്ചു. 84-ാം മിനിറ്റിൽ യാസിർ സബിരി നേടിയ ഗോളിലൂടെ റേസിങ് വിജയവും ഉറപ്പിച്ചു. കോർണർ കിക്കിനൊടുവിൽ അൽവാരോ മന്തിയ നൽകിയ പാസിൽനിന്നായിരുന്നു സബിരിയുടെ ഗോൾ.


ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ലീഡ് നേടിയ എസ്പാനിയോളിനെതിരെ ശക്തമായി തിരിച്ചടിച്ച റേസിങ് സാന്റാൻഡർ അവസാന വിസിൽ വരെ ലീഡ് നിലനിർത്തി. എക്സ്ട്രാ ടൈമിൽ സമനിലയ്ക്കായി എസ്പാനിയോൾ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home