ഒമാനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു; നവംബർ 25, 26 തീയതികളിൽ പൊതു അവധി

മസ്കത്ത് : ഒമാനിൽ ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 25, 26 (ചൊവ്വ, ബുധൻ) തീയതികളിൽ പൊതു അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വാരാന്ത്യ അവധി കൂടി എത്തുന്നതോടെ തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരുപോലെ ബാധകമായ അവധിയാണിത്.
ഒമാൻ ദേശീയദിന അവധിക്ക് പുറമെ 2026ലെ മറ്റ് പൊതു അവധി ദിനങ്ങളുടെ ഔദ്യോഗിക പട്ടികയും തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ (ബലിപെരുന്നാൾ) അവധികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവയുടെ തീയതികൾ പിന്നീട് അറിയിക്കും. മാസപ്പിറവി നിർണയിക്കുന്ന കമ്മിറ്റിയുടെ പ്രഖ്യാപനത്തിന് വിധേയമായി പ്രഖ്യാപിക്കുന്ന അവധികളാണിവ.









0 comments