print edition ഡബിൾ പിഎസ്

സൂപ്പർ കപ്പുമായി പിഎസ്ജി ക്യാപ്റ്റൻ മാർക്വിന്യോസും സഹതാരങ്ങളും ആഘോഷത്തിൽ
സാൽസ്‌ബുർഗ്: തുടർച്ചയായ രണ്ടാംവട്ടവും പിഎസ്‌ജി യുവേഫ സൂപ്പർ കപ്പ് ചാമ്പ്യൻമാർ. ആസ്റ്റൺ വില്ലയെ 2–1ന് തോൽപ്പിച്ചാണ് നേട്ടം. ഓസ്‌ട്രിയയിലെ സാൽസ്‌ബുർഗ് റെഡ്‌ബുൾ അരീനയിൽ നടന്ന കളിയിൽ കവീച്ച കവാറസ്‌കേലിയയിലൂടെ പാരിസുകാരാണ് ലീഡ് നേടിയത്. പതിനേഴുകാരൻ ബ്രയാൻ മദ്‌യോ വില്ലയ്‌ക്കായി മടക്കി.
സൂപ്പർ കപ്പിൽ ലക്ഷ്യം കാണുന്ന പ്രായം കുറഞ്ഞ താരവുമായി ഇംഗ്ലീഷുകാരൻ. 61–ാം മിനിറ്റിൽ ദിസിരെ ദുവെ പിഎസ്‌ജിയുടെ വിജയഗോൾ കുറിച്ചു. കിരീടനേട്ടത്തോടെ പുതിയ സീസണിന് തുടക്കവുമിട്ടു. എസി മിലാനും (1989,1990) റയൽ മാഡ്രിഡിനും (2016,2017) ശേഷം സൂപ്പർ കപ്പ് നിലനിർത്തുന്ന ടീമായി ഫ്രഞ്ച് ക്ലബ്.
ലോകകപ്പിന് ശേഷം യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്റെ വിളംബരമറിയിച്ചുള്ള ആദ്യ പ്രധാന മത്സരമാണ് സൂപ്പർ കപ്പ്. സൊമാലിയൻ റഫറി ഒമർ അർതാനായിരുന്നു മത്സരം നിയന്ത്രിച്ചത്. ലോകകപ്പിൽ അമേരിക്ക വിസ നിഷേധിച്ചിരുന്നു മുപ്പത്തിനാലുകാരന്. സൂപ്പർ കപ്പിൽ റഫറിയാകുന്ന ആദ്യ ആഫ്രിക്കക്കാരനെന്ന നേട്ടവും ഒമർ സ്വന്തമാക്കി.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയും യൂറോപ ലീഗ് നേടിയ വില്ലയും തമ്മിലുള്ള ഏറ്റുമുട്ടൽ ഏകപക്ഷീയമായില്ല. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇരുടീമുകളും കളംപിടിക്കാൻ വിഷമിച്ചു.
ഇരുപതാം മിനിറ്റിൽ ദുവെ ഒരുക്കിയ അവസരത്തിലൂടെയാണ് കവാറസ്‌കേലിയ ലക്ഷ്യം കണ്ടത്. ബോക്‌സി










0 comments