ad
Deshabhimani

കടലിൽ കുളിക്കാനിറങ്ങിയ 
യുവാവിനെ കാണാതായി

അമീർ
വെബ് ഡെസ്ക്

Published on Aug 17, 2026, 12:44 AM | 1 min read

തളിക്കുളം

പത്താംകല്ല് ബിച്ച് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ഡൽഹി മുജാഫർ നഗർ സ്വദേശി സാക്കിറിന്റെ മകൻ ആമിർ (21) നെയാണ് കാണാതായത്. തിരുപ്പൂരിൽ ഡൈ മേക്കർ തൊഴിലാളിയാണ്. ഞായറാഴ്ച പകല്‍ രണ്ടോടെ തമ്പാൻകടവ് പുതിയറപ്പക്ക് നൂറ് മീറ്റർ വടക്കാണ് അപകടം. യുപി സ്വദേശികളായ മൂന്ന് പേരും ഒരു ബീഹാർ സ്വദേശിയുമുൾപ്പെടെ തിരുപ്പൂരിലെ ഡൈ മേക്കർ തൊഴിലാളികളായ അഞ്ചംഗ സംഘമാണ് ബീച്ചിലെത്തിയത്. പുലർച്ചെ തൃശൂരിലെ സുഹൃത്തിന്റെ അടുത്തെത്തിയ ഇവർ പകല്‍ പന്ത്രണ്ടോടെ ഓട്ടോയിൽ തമ്പാൻകടവ് അറപ്പ ബീച്ചിലെത്തി. മൂന്ന് പേർ കുളിക്കാനിറങ്ങി. ഇതിനിടെ മൂവരും തിരയിൽപ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ആമിർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ചേറ്റുവയിൽനിന്ന് ഫിഷറീസ് വകുപ്പിന്റെയും അഴിക്കോട് തീരദേശ പൊലീസിന്റെയും ബോട്ടുകളെത്തി തെരച്ചിൽ നടത്തിയെങ്കിലും ആമിറിനെ കണ്ടെത്താനായില്ല. ഗീതാ ഗോപി എംഎൽഎ, ചാവക്കാട് തഹസിൽദാർ കെ ടി ബാബു എന്നിവരും സ്ഥലത്തെത്തി. ജൂലൈ മാസത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കോയമ്പത്തൂർ ഉലുവാം പെട്ടി ടൗൺ ശിരുവാണി മെയിൻ റോഡ് തമിഴഴകൻ (27), പത്താംകല്ല് പടിഞ്ഞാറ് വശം താമസിക്കുന്ന നാദിർഷ (15) എന്നിവർ ഇവിടെ തിരയിൽപ്പെട്ട് മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home