print edition ഷെയ്‌ഖ് ഹസീന: കൈമാറ്റം കോടതി തീരുമാനിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ കൈമാറുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കോടതികളാണെന്നും രാഷ്ട്രീയ, നയതന്ത്ര സമ്മർദങ്ങൾക്ക് വഴങ്ങി വിഷയത്തിൽ ഇടപെടില്ലെന്നും കേന്ദ്രസർക്കാർ ബംഗ്ലാദേശിനെ അറിയിച്ചു. കുറ്റക്കാരിയാണെന്ന് കോടതി വിധിച്ച സാഹചര്യത്തിൽ, ഷെയ്‌ഖ് ഹസീനയെ ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കണമെങ്കിൽ ഇതിൽ അനുകൂല നിലപാടെടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2024 ജൂലൈയിൽ തുടങ്ങിയ വിദ്യാർഥിപ്രതിഷേധം ഭരണവിരുദ്ധപ്രക്ഷോഭമായി മാറിയതോടെയാണ് ഷെയ്‌ഖ് ഹസീന സർക്കാർ വീണത്. 2024 ആഗസ്‌ത് അഞ്ചിനാണ് ഹസീന അഭയം തേടി ഇന്ത്യയിലെത്തിയത്.










0 comments