ad
Deshabhimani

print edition ഡിവൈഎഫ്ഐ: പതാകജാഥ പ്രയാണം തുടങ്ങി

dyfi pathakajadha

തൃശൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കൂത്തുപറമ്പ് രക്തസാക്ഷിസ്തൂപത്തിൽനിന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ജാഥാ ലീഡർ എസ്‌ ആർ അരുൺബാബുവിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 01:30 AM | 1 min read

കൂത്തുപറമ്പ്​: അനശ്വര രക്തസാക്ഷികൾ പോരാട്ട വീരേതിഹാസം രചിച്ച കൂത്തുപറമ്പിൽനിന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പതാകജാഥ പ്രയാണം തുടങ്ങി. പ്രഥമ അഖിലേന്ത്യ പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിൽനിന്ന്‌ ജാഥാ ലീഡർ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺബാബു പതാക ഏറ്റുവാങ്ങി. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം 18ന് വൈകിട്ട് തൃശൂരിലെ സമ്മേളന നഗരിയിൽ എത്തും 19 മുതൽ 22 വരെയാണ് സമ്മേളനം.


കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎയാണ്‌ ജാഥാ മാനേജർ. ആർ ശ്യാമ, എൽ ജി ലജീഷ്‌ എന്നിവർ ജാഥാംഗങ്ങളും. സംഘാടക സമിതി ചെയർമാൻ എം സുകുമാരൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ് എംഎൽഎ, കേന്ദ്ര എക്‌സക്യൂട്ടീവ്‌ കമ്മിറ്റിയംഗം ജെയ്‌ക്‌ സി തോമസ്‌, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ അനുശ്രീ, ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്‌സൽ, ട്രഷറർ മുഹമ്മദ് സിറാജ്, പി എം അഖിൽ, പി പി അനിഷ, രക്തസാക്ഷി റോഷന്റെ അമ്മ കെ നാരായണി, കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി ഷിജിത്ത്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ടി മിഥുൻ സ്വാഗതം പറഞ്ഞു. വൈറ്റ് വളന്റിയർമാരുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ്‌ പതാകജാഥ കൂത്തുപറമ്പിൽനിന്ന്‌ പുറപ്പെട്ടത്.


കൊടിമര ജാഥാപ്രയാണം ഇന്ന്‌


തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന നഗരയിലേക്കുള്ള കൊടിമര ജാഥ തിങ്കൾ രാവിലെ ഒന്പതിന് തേമ്പാമൂട്ടിലെ രക്തസാക്ഷികളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ സ്‌മാരകത്തിൽനിന്ന്‌ പ്രയാണമാരംഭിക്കും. മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ്‌ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം നേതൃത്വം നൽകുന്ന ജാഥയിൽ എം ഷാജർ മാനേജരും ജെ എസ്‌ ഷിജൂഖാൻ, രജീഷ് വെള്ളാട്ട് എന്നിവർ അംഗങ്ങളുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home