ad
Deshabhimani

ദിദീഷിനും കുടുംബത്തിനും കനിവിന്റെ തണൽ ​

kanivu

സിപിഐ എം വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ 
ദിദീഷിന്റെ ഭാര്യ സിന്ധുവിന് ജില്ലാ സെക്രട്ടറി എസ് സതീഷ് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 02:16 AM | 1 min read

കൊച്ചി​


സിപിഐ എം വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കനിവ് ഭവനം ദിദീഷിനും കുടുംബത്തിനും കൈമാറി. ഇടപ്പള്ളി സമരത്തിൽ പ്രതിചേർക്കപ്പെട്ട് കൊടിയ മർദനത്തിനിരയായ കമ്യൂണിസ്‌റ്റ് നേതാവ് ടി ടി മാധവന്റെ അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് വീടിന്റെ താക്കോൽ ദിദീഷിന്റെ ഭാര്യ സിന്ധുവിനും മക്കൾക്കും കൈമാറി.


പി എൻ സീനുലാൽ അധ്യക്ഷനായി. വീടിന്റെ നിർമാണത്തിൽ സഹകരിച്ച തൊഴിലാളികളെ സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ആദരിച്ചു. എറണാകുളം ഏരിയ സെക്രട്ടറി സി മണി, ലോക്കൽ സെക്രട്ടറി എം എം ജിനീഷ്, കെ പി പീറ്റർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home