കർഷകസംഘം ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പതാകദിനത്തിൽ ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ കോതമംഗലത്ത് പതാക ഉയർത്തുന്നു
കൊച്ചി
കർഷകസംഘം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ യൂണിറ്റിലും പതാകദിനം ആചരിച്ചു.
കോതമംഗലത്ത് ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ പതാക ഉയർത്തി. 21, 22, 23 തീയതികളിൽ പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. 21ന് പതാക, കൊടിമരജാഥയും പ്രകടനവും പൊതുസമ്മേളനവും നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
22ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാന്‍സഭ കേന്ദ്ര നിര്‍വാഹകസമിതി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.










0 comments