കെ പി ഗോപാലന് നാടിന്റെ യാത്രാമൊഴി

നീലേശ്വരം നീലേശ്വരം, പാലായി പ്രദേശങ്ങളിൽ കർഷക, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വിലപ്പെട്ട സംഭാവന നൽകിയ പാലായിയിലെ കെ പി ഗോപാലന് നാടിന്റെ അന്ത്യാഞ്‌ജലി. നീലേശ്വരം പള്ളിക്കരയിൽ കെഎസ് വൈഎഫ് നേതൃത്വത്തിൽ ബസ് ചാർജ് വർധനവിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത് അദ്ദേഹം പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി. അടിയന്തരാവസ്ഥ കാലത്തും പൊലീസ് മർദനത്തിനിരയായി. 45 ദിവസം ജയിൽവാസവും അനുഷ്ഠിച്ചു. 1970 ൽ ആലപ്പുഴയിൽ നടന്ന സംയുക്ത കർഷക സമര പ്രഖ്യാപന കൺവൻഷനിൽ പങ്കെടുത്തിട്ടുണ്ട്. സിപിഐ എം പേരോൽ ഇൗസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം നീലേശ്വരം ഏരിയ ട്രഷററുമായി പ്രവർത്തിച്ച അദ്ദേഹം നിലവിൽ കർഷകസംഘം പേരോൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവും സിപിഐ എം സെന്റർ ബ്രാഞ്ച് അംഗവുമാണ്. പാലായി റെഡ്സ്റ്റാർ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഞായറാഴ്‌ച രാവിലെ പാലായി ഓപ്പൺ ഓഡിറ്റോറിയത്തിലും വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നൂറുകണക്കിനുപേർ അന്ത്യോമോപചാരമർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ, പ്രസിഡന്റ് കെ കുഞ്ഞിരാമൻ, സിപിഐ എം മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ,നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജൻ, സി പ്രഭാകരൻ, രജീഷ് വെള്ളാട്ട്, ഏരിയ സെക്രട്ടറി എം രാജൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പാലാത്തടം ശ്മശാനത്തിൽ സംസ്കരിച്ചു.









0 comments