ad
Deshabhimani

പ്ലാന്റേഷൻ കോർപറേഷനിൽ 
വൈവിധ്യവൽക്കരണം ആരംഭിക്കണം

തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ബോവിക്കാനത്ത്  സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 17, 2026, 03:00 AM | 1 min read

ബോവിക്കാനം ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിൽ വൈവിധ്യവൽകരണ പദ്ധതികൾ ആരംഭിക്കണമെന്നും തോട്ടംതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കശുവണ്ടി, റബർ എന്നിവ ഉല്പാദിപ്പിക്കുന്ന പ്ലാന്റേഷനിൽ ഇവയുടെ മൂല്യവർധിത ഉല്പന്നങ്ങളും മറ്റും വ്യാവസായികാടിസ്ഥനത്തിൽ ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ നിരവധിപേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിക്കും. ഇത് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഏറെ പ്രയോജനകരമാകുമെന്നും യൂണിയൻ നിർദേശിച്ചു. ബോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ പി രാഘവൻ നഗറിൽ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി. സാബു അബ്രഹാം, യു തമ്പാൻനായർ എന്നിവർ സംസാരിച്ചു. പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ എസ് ശ്രീനിവാസൻ (പ്രസിഡന്റ്), പി ജി മോഹനൻ, ബി സത്യബാബു, എം രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്). പി രവീന്ദ്രൻ (സെക്രട്ടറി) കെ കെ അനിൽകുമാർ, കെ ലീന, കെ കെ സുജാത (ജോ: സെക്രട്ടറി). കെ ഓമന (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home