ad
Deshabhimani

അച്ഛനോടൊപ്പം സഹായിയായി ഇന്ന്‌ മികച്ച കുട്ടിക്കർഷകൻ

അൻഷിൽ മധു പശുക്കൾക്കൊപ്പം തൊഴുത്തിൽ
വെബ് ഡെസ്ക്

Published on Aug 17, 2026, 03:00 AM | 1 min read

പടന്നക്കാട് പത്തു വയസുമാത്രമാണ്‌ പ്രായം. പത്തിലധികം പശുക്കളുടെ പരിപാലകനാണ്‌. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ കുട്ടി കർഷകനുള്ള അവാർഡ് നേടി നാടിന്‌ അഭിമാനമായിരിക്കുകയാണ്‌ പടന്നക്കാട് അനന്തംപള്ളയിലെ അൻഷിൽ മധു. കെ മധുവിന്റെയും കെ അജിതയുടെയും മകനാണ്‌. നീലേശ്വരം എന്‍കെബിഎം എയുപി സ്കൂൾ ആറാംതരം വിദ്യാർഥിയും. പഠനംകഴിഞ്ഞ്‌ വീട്ടിലെത്തിയാൽ ഇ‍ൗ മിടുക്കൻ നേരേ പശുത്തൊഴുത്തിലേക്കാണ്‌ പോവുക. അരുമകളായ പശുക്കൾ അൻഷിലിന്റെ വരവിനായി കാത്തിരിക്കും. പാൽ കറക്കാനും തീറ്റകൊടുക്കാനും കുളിപ്പിക്കാനും മരുന്ന് നൽകാനുമെല്ലാം അന്‍ഷിൽ മുന്നിലുണ്ടാകും. അച്ഛന്റെ പശുവളർത്തലും പരിപാലനവുംകണ്ട് വളർന്നതാണ്‌ അൻഷിൽ. തൊഴുത്തിൽ 10 കറവപശുക്കളും കുട്ടികളുമുണ്ട്. ദിവസവും 75 ലിറ്റർ പാൽ കറക്കാൻ അച്ഛനെ സഹായിക്കും. അഞ്ചാമത്തെ വയസിൽതന്നെ പശുപരിപാലനത്തിൽ അറിവുനേടി. കർഷകദിനമായ തിങ്കളാഴ്‌ച രാവിലെ 10ന് അരയി ഏരത്ത് മുണ്ട്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇ‍ൗ കൊച്ചുമിടുക്കൻ നഗരസഭയിലെ കുട്ടി കർഷകനുള്ള അവാർഡ് ഏറ്റുവാങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home