പിഎഫ്പിഎ ജില്ലാ സമ്മേളനം
കുറഞ്ഞ പിഎഫ് പെൻഷൻ 9000 രൂപയാക്കണം

പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പിഎഫ് പെൻഷൻ കുറഞ്ഞത് 9000 രൂപയായി ഉയർത്തണമെന്നും ഡിഎ അനുവദിക്കണമെന്നും പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി കെ രാമകൃഷ്ണൻ സാംസ്‌കാരികകേന്ദ്രത്തിൽ ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി വിധി നടപ്പാക്കുക, ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് എ എം യൂസഫ് അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി, എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്ബർ, സ്വാഗതസംഘം ചെയർമാൻ എസ് കൃഷ്ണമൂർത്തി, പിഎഫ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ, സംസ്ഥാന സെക്രട്ടറി ജോസ് ആറ്റുപുറം തുടങ്ങിയവർ സംസാരിച്ചു.
പിഎഫ്പിഎ ജില്ലാ സെക്രട്ടറിയായിരുന്ന കെ എം ശരത്ചന്ദ്രനെ ആദരിച്ചു. എംജി സര്‍വകലാശാലയില്‍നിന്ന് ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ കെ കെ കൃഷ്ണേന്ദുവിനെ അനുമോദിച്ചു.
ഭാരവാഹികള്‍: എ എം യൂസഫ് (പ്രസിഡന്റ്), ടി കെ രമേശൻ (വർക്കിങ് പ്രസിഡന്റ്), ടി കെ വിദ്യാസാഗർ (ജനറൽ സെക്രട്ടറി), കെ എം പ്രദീപ്കുമാർ (ട്രഷറർ).










0 comments