ad
Deshabhimani

ബാങ്കുകളിലെ ഒഴിവുകൾ 
നികത്തണം: 
ബെഫി ജില്ലാ കൺവൻഷൻ

BEFI

ബെഫി ജില്ലാ കൺവൻഷൻ 
കേരള ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി 
കെ പി ഷാ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 02:12 AM | 1 min read

കൊച്ചി


ബാങ്കിങ്‌ രംഗത്ത് ആവശ്യത്തിന് നിയമനങ്ങൾ നടത്തണമെന്നും താൽക്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ബെഫി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. എറണാകുളം എൻജിഒ യൂണിയൻ ഹാളിൽ കേരള ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഷാ ഉദ്ഘാടനം ചെയ്തു.


ബാങ്കിങ്‌ മേഖലയിലെ സ്ഥിരനിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയും താൽക്കാലിക, കരാർ നിയമനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ബെഫി ജില്ലാ പ്രസിഡന്റ് കെ പി സുശീൽകുമാർ അധ്യക്ഷനായി.


സംസ്ഥാന ജോയിന്റ് സെക്രട്ടറി എ ജയൻ, ജില്ലാ സെക്രട്ടറി പി എം സോന, ജില്ലാ വനിതാ കൺവീനർ അനുജ ഷംസുദീൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി വിമൽ, ഷാജികുമാർ എന്നിവർ സംസാരിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷാജു ആന്റണി ‘ലേബർകോഡും സംഘടനാ പ്രവർത്തനത്തിന്റെ പ്രസക്തിയും’ വിഷയത്തിൽ ക്ലാസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home