ad
Deshabhimani

മറനീക്കുന്നത്‌ കോൺഗ്രസിന്റെ മാഫിയാ മുഖം

print edition ലഹരിവിൽപ്പന മാത്രമല്ല, മുഖ്യമന്ത്രിയുടെ തട്ടകത്തിൽ കോൺഗ്രസിന്‌ അവയവക്കച്ചവടവും

satheesan
വെബ് ഡെസ്ക്

Published on Aug 17, 2026, 01:30 AM | 1 min read

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തർ എംഡിഎംഎ കേസിൽ പിടിയിലായതോടെ മറനീക്കുന്നത്‌ കോൺഗ്രസിന്റെയും നേതാക്കളുടെയും മാഫിയമുഖം. സതീശന്റെ തട്ടകമായ എറണാകുളം ജില്ലയിൽ അവയവവിൽപ്പന റാക്കറ്റുമായും ഗുണ്ടാസംഘങ്ങളുമായും കോൺഗ്രസുകാർക്ക്‌ ബന്ധമുണ്ടെന്ന വിവരം നേരത്തേതന്നെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ്‌ എംഡിഎംഎ കേസിൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്തബന്ധം പുലർത്തിയിരുന്നവരും പിടിയിലാകുന്നത്‌.


വ്യാജരേഖ ചമച്ച്‌ അവയവവിൽപ്പന നടത്തിയ കേസിൽ രണ്ട്‌ സജീവ കോൺഗ്രസ്‌ പ്രവർത്തകരെ അടുത്തിടെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കുന്നത്തുനാട്‌ കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ്‌, പള്ളിക്കരയിലെ പി ഐ അൻവർ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കേസിലെ മുഖ്യപ്രതി കാസർകോട്‌ സ്വദേശി മുഹമ്മദ്‌ നജീബുമായുള്ള ബന്ധത്തിന്റെയും അവയവവിൽപ്പനയ്‌ക്കായി വ്യാജരേഖ ചമയ്‌ക്കുന്നതിലുള്ള പങ്കിന്റെയും അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്‌. അവയവവിൽപ്പനയ്‌ക്കായി ജനപ്രതിനിധികളുടേതടക്കം വ്യാജരേഖ ചമച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നെങ്കിലും കേസിൽ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.


എന്നാൽ, ഇ‍ൗ കേസിലും രാഷ്ട്രീയ, ഉന്നത ബന്ധങ്ങളിലേക്ക്‌ കടക്കാൻ ഇതുവരെ അന്വേഷകസംഘം തയ്യാറായിട്ടില്ല. നിലവിൽ പിടിയിലായവരിലേക്കുമാത്രം അന്വേഷണം ചുരുക്കുന്ന സമീപനമാണ്‌ ഇതിലും സ്വീകരിച്ചിരിക്കുന്നത്‌. വിദേശത്തേക്ക്‌ മനുഷ്യക്കടത്ത്‌ നടത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ട കേസാണിതെന്ന്‌ വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.


ഇ‍ൗ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ്‌ സതീശന്റെ വിശ്വസ്‌തരും സജീവ കോൺഗ്രസ്‌ പ്രവർത്തകരുമായ കെ എച്ച്‌ മുഹമ്മദ്‌ ഹുസൈൻ (ഹുസൈൻ മുസാഫിർ), പി എ അബ്ദുൾ സലാം, പി എ അബ്ബാസ്‌, പെരുന്പാവൂർ സ്വദേശി സൈനുൽ ആബ്‌ദീൻ എന്നിവർ എംഡിഎംഎ കടത്തലിന്‌ പിടിയിലായത്‌.


രാഷ്ട്രീയബന്ധങ്ങളും ഉന്നതതലങ്ങളിലെ സ്വാധീനവും കരുവാക്കിയായിരുന്നു ഇവരുടെ ലഹരിവിൽപ്പന. ഗുണ്ടാസംഘങ്ങളുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നു. സാന്പത്തിക ഇടപാടുകൾ, ഇവരുടെ ഫോൺവിളി വിശദാംശങ്ങൾ, ഇവരുടെ സ‍ൗഹൃദവലയത്തിലെ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സ്വത്തുവിവരങ്ങൾ എന്നിവ പരിശോധിച്ചാൽ ഉന്നതരടക്കം കുടുങ്ങും. എന്നാൽ, ഭരണത്തിന്റെ പിൻബലത്തിൽ അന്വേഷണംതന്നെ അട്ടിമറിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home