കലാകാര പെൻഷൻ ഏകീകരിക്കണം: നാടക്

നാടക് ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം ടി എം അബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
കലാകാര പെൻഷൻ ഏകീകരിക്കണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി ഹാളുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സാംസ്കാരികപ്രവർത്തനങ്ങൾക്ക് അനുവദിക്കണമെന്നും നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമാപനസമ്മേളനം ടി എം അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എസ് ദിലീഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, എൻ എം പിയേഴ്‌സണ്‍, എസ് അരുൺ, ഷേർലി സോമസുന്ദരം, ഫാ. അനിൽ ഫിലിപ്പ്, സഹീർ അലി, ഷാജി ജോർജ് പ്രണത, നാടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജ, മോഹൻ കൃഷ്ണൻ, ഷാബു കെ മാധവൻ, ഫ്രാൻസിസ് ഈരവേലി എന്നിവർ സംസാരിച്ചു.
പഴയകാല നാടകപ്രവർത്തകരായ ടി എം എബ്രഹാം, മണിയപ്പൻ ആറന്മുള, ബാബു ആലുവ, സജി തുളസിദാസ്, മോഹന കൃഷ്ണൻ, സുനിത ജോയ്, പറവൂർ രംഗനാഥൻ എന്നിവരെ ആദരിച്ചു. ഭാരവാഹികള്‍: എ എസ് ദിലീഷ് (പ്രസിഡന്റ്), സുനിത ജോയ്, സി സി കുഞ്ഞുമുഹമ്മദ്, രാജേഷ് രാഗം, ശിവരാജ് (വൈസ് പ്രസിഡന്റുമാര്‍), ഫ്രാൻസിസ് ഈരവേലി (സെക്രട്ടറി), രംഗനാഥ് പറവൂർ, മീരാ കേശവൻ, ഷിജുരാജ്, മനോജ് കൃഷ്ണ (ജോയിന്റ് സെക്രട്ടറിമാര്‍), എ എച്ച് ഷാനവസ് (ട്രഷറര്‍).









0 comments