6 മാസം, തനിനിറം പുറത്ത്

സുജിത് ബേബി കോഴിക്കോട് നാടിന്റൈ ജീവൽ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട സർക്കാരായിരുന്നു എൽഡിഎഫ് നേതൃത്വത്തിൽ പത്തുവർഷം അധികാരത്തിലിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മാറി ചിന്തിച്ചതോടെ 13ൽ 12 സീറ്റിലും യുഡിഎഫ് എംഎൽഎമാർ. സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം ഭൂരിപക്ഷം നൽകിയ ജില്ലയ്ക്ക് വേണ്ടത്ര പരിഗണന നൽകാൻ സർക്കാരിനായിട്ടില്ല. മന്ത്രിസഭാ രൂപീകരണത്തിലും ജില്ലയെ അവഗണിച്ചു. ആരോഗ്യ മേഖല വെന്റിലേറ്ററിൽ ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആറ് മാസത്തിനിടെ രണ്ട് ജീവനുകളാണ് മെഡി. കോളേജിന്റെ അനാസ്ഥയിൽ പൊലിഞ്ഞത്. പുതിയ നിയമനങ്ങൾ ഇല്ലാത്തതും എൻഎച്ച്എം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും പ്രതിസന്ധി രൂക്ഷമാക്കി. കാടിറങ്ങുന്ന ഭയം വന്യമൃഗശല്യം നാൾക്കുനാൾ കൂടുമ്പോൾ ഒരു പരിഹാരനിർദേശവും സർക്കാരിന്റെ പക്കലില്ല. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കൃഷിയിടങ്ങളിൽ കാട്ടാനയും പുലിയും വിഹരിക്കുമ്പോൾ കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാനുള്ള നടപടിയൊന്നുമുണ്ടാകുന്നില്ല. പശ്ചിമഘട്ട മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ ഒന്നും ചെയ്യാൻ സർക്കാരിനായിട്ടില്ല. മലയോര മേഖലയുടെ വലിയ പ്രതീക്ഷയായിരുന്ന തുരങ്കപാത നിർമാണം നിലച്ചിട്ട് നാല് മാസം പിന്നിട്ടിരിക്കുന്നു. താളംതെറ്റുന്നു വിദ്യാഭ്യാസ മേഖലയും പൊതുവിദ്യാഭ്യാസ മേഖലയാകെ താറുമാറായ അവസ്ഥയിലാണ്. മാസത്തിൽ ചേർന്നിരുന്ന ക്ലസ്റ്റർ യോഗങ്ങളും പരിശീലന യോഗങ്ങളും നിലച്ചു. പകപോക്കലിൽ തളർന്ന് വകുപ്പുകൾ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ജീവനക്കാരോടുള്ള പകവീട്ടൽ ആരംഭിച്ചു. രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾ എല്ലാ വകുപ്പുകളുടെയും സുഗമമായ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഇഷ്ടക്കാരെ പലയിടത്തും തിരുകിക്കയറ്റി. വേണ്ട സ്ഥലത്ത് ആളില്ല, ആവശ്യമില്ലാത്തിടത്ത് നിറയെ ആളുകൾ എന്ന രീതിയിലാണ് പല വകുപ്പുകളിലെയും കാര്യങ്ങൾ. പൊലീസിലും ഇതേ അവസ്ഥയാണ്. വിലക്കയറ്റത്തിൽ പൊറുതിമുട്ടി ദിവസവും പെരുകുന്ന വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ ജനത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും പൊള്ളുന്ന വില എന്നത് അക്ഷരാർഥത്തിൽ യാഥാർഥ്യമായി. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ പൊതുവിപണിയിൽ ഇടപെടാത്തത് സാധാരണക്കാരന്റെ ജീവിതബജറ്റിനെ താളംതെറ്റിച്ചു. മുറിവേറ്റ് പ്രാദേശിക വികസനം സർക്കാരിന്റെ ആദ്യ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു. ഇതോടെ പ്രാദേശിക വികസനത്തിന് കുരുക്ക് വീണു. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകളും മറ്റ് പദ്ധതികളുമെല്ലാം താറുമാറായിരിക്കുകയാണ്.








0 comments