സ്ക്വാഡുകൾ സജീവം, കൂടുതൽ വായനക്കാരിലേക്ക് ദേശാഭിമാനി

ദേശാഭിമാനി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് കോഴിക്കോട് രുചി ഹോട്ടല്‍ ഉടമ വി വി രവീന്ദ്രനില്‍നിന്ന് വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് ജീവൽ സമരങ്ങൾക്ക് ആശയക്കരുത്തായ ദേശാഭിമാനിയുടെ പ്രചാരണ ക്യാന്പയിൻ ഏറ്റെടുത്ത് ജില്ല. ജനപക്ഷ നിലപാടുകൾ ചോരാതെ വാർത്തയുടെ നേരുകാക്കുന്ന ദേശാഭിമാനിയുടെ വായനാനുഭവം കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാന്പയിൻ മുന്നേറുന്നത്. ജനപ്രതിനിധികളുടെയും സിപിഐ എം സംസ്ഥാന, ജില്ലാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള സ്ക്വാഡുകൾ സജീവമാണ്. വീടുകളിലും സ്ഥാപനങ്ങളിലുമെത്തിയാണ് പുതിയ വരിക്കാരെ ചേർക്കുന്നത്. വാർഷിക വരിസംഖ്യയും വരിക്കാരുടെ ലിസ്റ്റുമടക്കം അതാതിടങ്ങളിൽനിന്ന് ശേഖരിക്കും. വരുംദിവസങ്ങളിലും സ്ക്വാഡ് പ്രവർത്തനം തുടരും. ഇൗ മാസം അവസാനത്തോടെ പ്രചാരണ പ്രവർത്തനം പൂർത്തീകരിച്ച് വരിസംഖ്യയും വരിക്കാരുടെ പട്ടികയും ഏറ്റുവാങ്ങും. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്ക്വാഡുകളെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നഗരത്തിൽ വിവിധ സ്ഥാപനങ്ങളിലെത്തി വരിക്കാരെ ചേർത്തു. ആശുപത്രികൾ, മാളുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ദേശാഭിമാനി പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി സ്ക്വാഡുകൾ സന്ദർശിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എം സച്ചിൻദേവ്, ഒ എം ഭരദ്വാജ്, ടൗൺ ഏരിയാ സെക്രട്ടറി എം അജയകുമാർ, ആർ ഷാജി, പ്രദീഷ് തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണ പ്രവർത്തനം. എം മോഹനൻ, ഫഹദ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. മിഠായിത്തെരുവിലെ സ്ഥാപനങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പി മുസാഫർ അഹമ്മദ്, പി രാജീവ്, കെ സുരേഷ് കുമാർ, എം അനീഷ്, എ വി സദാശിവൻ, അഹമ്മദ്‌കുട്ടിമോൻ, ഇർഷാദ് അബൂബക്കർ, റഷീദ് എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയറ്റംഗം പി നിഖിലിന്റെ നേതൃത്വത്തിൽ അശോകപുരം ഭാഗത്തെ സ്ഥാപനങ്ങളിൽ വരിക്കാരെ ചേർത്തു. കെ അരുൺ, കെ അശ്വന്ത് തുടങ്ങിയവർ നേതൃത്വം നൽകി.








0 comments