Deshabhimani

print edition കേപ് വെർദെയില്‍
 ഹോസെ മരിയ തുടരും

Jose Maria Neves

ഹോസെ മരിയ നെവസ്

വെബ് ഡെസ്ക്

Published on Nov 17, 2026, 02:17 AM | 1 min read

പ്രയ: പടിഞ്ഞാറൻ ആഫ്രിക്കയിലെ ദ്വീപുരാഷ്ട്രമായ കേപ് വെർദെയുടെ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ഹോസെ മരിയ നെവസ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ കക്ഷിയായ ആഫ്രിക്കൻ പാർടി ഫോർ ദി ഇൻഡിപെൻഡൻസ് ഓഫ് കേപ് വെർദെയുടെ (പിഎഐസിവി) നേതാവായ അറുപത്താറുകാരൻ 2021-ലാണ് ആദ്യമായി പ്രസിഡന്റായത്. ആകെ പോള്‍ചെയ്തതിന്റെ 64 ശതമാനം വോട്ടു നേടിയാണ് ഇത്തവണത്തെ വിജയം.


രാജ്യചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർഥിയായ മുൻ നീതിന്യായ മന്ത്രി ജോവാന റോസ ഉള്‍പ്പെടെ അഞ്ച് എതിരാളികളെയാണ് നെവസ് പരാജയപ്പെടുത്തിയത്. പ്രതിപക്ഷമായ മൂവ്‌മെന്റ് ഫോർ ഡെമോക്രസി പാർടിയുടെ സ്ഥാനാർഥിയായ ജോവാന റോസയ്ക്ക് 31.4 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.


​ആർക്കും 50 ശതമാനത്തിലധികം വോട്ട്‌ ലഭിച്ചില്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനാർഥികൾ തമ്മിൽ 29-ന് രണ്ടാംവട്ട വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ആദ്യ റൗണ്ടില്‍തന്നെ നെവസ് ഉജ്വലം വിജയം നേടിയതോടെ രണ്ടാംവോട്ടെടുപ്പ് അപ്രസക്തമായി. നെവസിനെ ഫോണില്‍ ബന്ധപ്പെട്ട് റോസ അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയമോ സാമൂഹികമോ ആയ വേർതിരിവുകളില്ലാതെ എല്ലാ പൗരന്മാർക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നെവസ് ദേശീയ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. 2001 മുതൽ 2016 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും നെവസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോളിൽ മുൻനിര രാജ്യങ്ങൾക്കുമേൽ അട്ടിമറി വിജയം നേടിയ രാജ്യമാണ്‌ കേപ്‌ വെർദെ. 4,033 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തീർണമുള്ള രാജ്യത്തെ ജനസംഖ്യ 5.4 ലക്ഷമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home