Deshabhimani

ചാലയിലെ സ്വർണക്കവർച്ച

പകുതി സ്വർണം ക്വട്ടേഷൻ സംഘത്തിന്‌ വീതംവച്ചെടുക്കാമെന്നും ധാരണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2026, 02:13 AM | 1 min read

തിരുവനന്തപുരം

ചാലയിലെ സ്വർണക്കവർച്ച കേസിൽ, തട്ടിയെടുക്കുന്ന സ്വർണത്തിന്റെ പകുതി ക്വട്ടേഷൻ സംഘത്തിന് വീതംവച്ച് എടുക്കാമെന്നും ധാരണ ഉണ്ടായിരുന്നു. 25 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന വാഗ്‌ദാനത്തിന്‌ പുറമേയായിരുന്നു ഇത്‌. കവർച്ച ദിവസം 15 ലക്ഷം രൂപയ്ക്ക് 83 ഗ്രാം സ്വർണം അമൂൽ, നന്ദകുമാറിന്റെ വൈഷ്ണവി ജ്വല്ലറിയിൽ വിറ്റിരുന്നു. കവർച്ചയ്ക്കുശേഷം സ്വർണം ലഭിക്കുമ്പോൾ ഇത്‌ തനിക്ക് തിരികെ നൽകണമെന്നായിരുന്നു അമൂലിന്റെ ആദ്യ ഡിമാന്റ്. വലിയ അളവിൽ സ്വർണം കിട്ടിയാൽ പകുതി വീതം നൽകേണ്ടിവരുമെന്ന ധാരണയുള്ളതിനാലാണ് സ്വർണം ഒളിപ്പിക്കാൻ കവർച്ചസംഘം തീരുമാനിച്ചത്. അതനുസരിച്ചാണ് വെള്ളായണിയിലെ ഒഴിഞ്ഞ പുരയിടത്തിൽ സ്വർണം ഒളിപ്പിച്ചശേഷം സംഘം തമിഴ്‌നാട്ടിലേക്ക് കടന്നത്. ലഭിക്കുന്ന സ്വർണത്തിന്റെ പകുതി അടിച്ചുമാറ്റാൻ അനിലും അനൂപും ചേർന്ന് സമാന്തരമായി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി നേരത്തെ തന്നെ കുഴിച്ചിടാൻ വെള്ളായണിയിലെ ഒഴിഞ്ഞ സ്ഥലവും കണ്ടെത്തി. ഇതനുസരിച്ച് കവർച്ച നടന്നതിനുശേഷം, സ്വർണത്തിന്റെ മുക്കാൽ ഭാഗവും അനൂപ് നേരത്തെ തീരുമാനിച്ചുറപ്പിച്ച സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. പിന്നീടാണ് കാറിൽ തമിഴ്‌നാട്ടിലേക്ക് പോയത്. മോഷണ സ്വർണമടക്കം പല രീതിയിലാണ് ചാലയിലെ സ്വർണം ഉരുക്കുന്ന സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. കൃത്യമായ ബില്ലോ മറ്റ്‌ രേഖകളോ ഇല്ലാത്ത കച്ചവടമായതിനാൽ നന്ദകുമാർ പരാതിപ്പെടില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

inflation

01

print edition കുതിച്ചുയര്‍ന്ന് വിലക്കയറ്റം; തുടർച്ചയായ മൂന്നാം മാസവും മൊത്ത വിലക്കയറ്റം വർധിച്ചു
Jose Maria Neves

03

print edition കേപ് വെർദെയില്‍
 ഹോസെ മരിയ തുടരും
deshabhimani section

Recommended

Deshabhimani
Home