Deshabhimani

എം കെ രാജ്മോഹന്റെ നിയമനം

ആലപ്പുഴയ്‍ക്ക് വീണ്ടും അഭിമാന നിമിഷം

എം കെ രാജ്മോഹൻ

എം കെ രാജ്മോഹൻ

വെബ് ഡെസ്ക്

Published on Nov 17, 2026, 02:10 AM | 1 min read

അമ്പലപ്പുഴ ​

ഇന്ത്യൻ അത്‌ലറ്റിക്‌സിലെ യുവതാരങ്ങളെ വാര്‍ത്തെടുക്കാൻ എം കെ രാജ്മോഹൻ നിയോഗിക്കപ്പെടുമ്പോള്‍ ആലപ്പുഴയ്‍ക്ക് വീണ്ടും അഭിമാന നിമിഷം. ജൂനിയര്‍ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യപരിശീലകനാകുന്ന ആദ്യ മലയാളിയാണ്‌ വണ്ടാനം സ്വദേശി രാജ്‍മോഹൻ. പതിമൂന്നുവര്‍ഷത്തോളം സീനിയര്‍ അത്‌‍ലറ്റിക്‍സ് ടീമിനെ നയിച്ച കഞ്ഞിക്കുഴി സ്വദേശി ചീഫ് കോച്ച് പി രാധാകൃഷ്‍ണൻ നായര്‍ക്കുപിന്നാലെയാണ് മറ്റൊരു ആലപ്പുഴ സ്വദേശി സുപ്രധാന പദവിയിലെത്തുന്നത്. കഴിഞ്ഞമാസമാണ് രാധാകൃഷ്‍ണൻ നായര്‍ പദവിയൊഴിഞ്ഞത്. നിലവിൽ ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിന്റെ ഡെപ്യൂട്ടി ചീഫ് കോച്ചാണ്. തിരുവനന്തപുരം സായ് എൽഎൻസിപിഇയിൽ പ്രവർത്തിക്കുന്നു. ദക്ഷിണ കൊറിയയിൽനിന്ന് സ്‍പ്രിന്റ്സ് ആൻഡ് ഹർഡിൽസിൽ വേൾഡ് അത്‌ലറ്റിക്‍സ് കോച്ചസ് എഡ്യൂക്കേഷൻ ലെവൽ -3 പൂർത്തിയാക്കിയിട്ടുണ്ട്. 2015 മുതൽ ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുന്ന രാജ്മോഹൻ 400 മീറ്റർ ടീമിന്റെ ചുമതലയിലായിരുന്നു. 2023-ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യ ഏഷ്യൻ റെക്കോഡും ചരിത്രംകുറിച്ച്‌ അഞ്ചാം സ്ഥാനവും നേടി. ഈ വര്‍ഷം ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ടി എസ് മനു, രാജേഷ് രമേഷ് എന്നിവർ വെള്ളിയും വെങ്കലവും നേടിയതിലും രാജ്മോഹന്റെ പരിശീലനം നിർണായകമായി. വണ്ടാനം കേശവീയം വീട്ടിൽ പരേതനായ കേശവക്കുറുപ്പിന്റെയും വിമല ദേവിയുടെയും മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

inflation

01

print edition കുതിച്ചുയര്‍ന്ന് വിലക്കയറ്റം; തുടർച്ചയായ മൂന്നാം മാസവും മൊത്ത വിലക്കയറ്റം വർധിച്ചു
Jose Maria Neves

03

print edition കേപ് വെർദെയില്‍
 ഹോസെ മരിയ തുടരും
deshabhimani section

Recommended

Deshabhimani
Home