കാപ്പ പ്രകാരം അറസ്റ്റില്‍

ബാലരാമപുരം
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിലുമുള്ളയാളെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുന്നയ്കാട് തലയില്‍ അന്തിയൂര്‍ പറയാറുകോണത്തു മേലെ പുതുവല്‍പുത്തന്‍വീട്ടില്‍ സുരേഷ് (44, ജംബുലിംഗം) ആണ് അറസ്റ്റിലായത്. വിവിധ സ്റ്റേഷനുകളില്‍ സുരേഷിനെതിരെ വധശ്രമം ഉള്‍പ്പെടെ കേസുകള്‍ ഉണ്ട് .12 വര്‍ഷത്തെ ജയില്‍ശിക്ഷയ്‌ക്കുശേഷവും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടതിനെത്തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ല റൂറല്‍ പൊലീസ് മേധാവി പ്രശാന്തന്‍ കാണിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ ബാലരാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണന്‍, എസ്ഐ ദീപു , സുധീഷ്, ആല്‍വിന്‍, ആശിഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.








0 comments