അനുശോചനയോഗം ചേർന്നു

ഇടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ പി തോമസിന്റെ നിര്യാണത്തിൽ ചേർന്ന അനുശോചനയോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ സംസാരിക്കുന്നു
കൊച്ചി
എൻ പി തോമസിന്റെ നിര്യാണത്തിൽ ഇടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ അധ്യക്ഷന്നായി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ വി ആർ സുധീർ, തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, പി കെ സജീവൻ, കൗൺസിലർമാരായ അബ്‌ദുൾ ലത്തീഫ്, അംബിക സുദർശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ പാലത്തിങ്കൽ. സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി എ ആർ അജിത്ത്, എൻ എ മണി, എ എൻ സന്തോഷ്, വി ആർ നർസിയുസ്, എം വി തുളസിദാസ് , വിഷ്‌ണു വേണുഗോപാൽ, കെ കെ സുകുമാരൻ, ടി വി അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments