അത്താഘോഷം: വേദി ഉണർന്നു

അത്താഘോഷത്തിന്റെ ഭാഗമായി ലായം കൂത്തന്പലത്തിൽ പോരൂർ ഉണ്ണിക്കൃഷ്ണൻ, ഉദയൻ നമ്പൂതിരി, ചിറയ്ക്കൽ നിധീഷ് എന്നിവർ അവതരിപ്പിച്ച തൃത്തായന്പക
തൃപ്പൂണിത്തുറ
രാജനഗരിക്ക് പത്ത് നാളത്തെ കലാവിരുന്നൊരുക്കുന്ന അത്താഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ തുടങ്ങി.
ലായം കൂത്തമ്പലത്തിൽ പോരൂർ ഉണ്ണിക്കൃഷ്ണൻ, ഉദയൻ നമ്പൂതിരി, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ തൃത്തായമ്പക അരങ്ങേറി. തുടർന്ന് ആസ്വാദർക്ക് ആവേശം പകർന്ന് പിന്നണി ഗായകൻ അതുൽ നറുകരയുടെ മ്യൂസിക് ബാൻഡും ഉണ്ടായി.
തിങ്കൾ വൈകിട്ട് 5ന് മാർഗി മധുവിന്റെ ചാക്യാർക്കൂത്ത്, 6ന് നടി ആശാ ശരത്തിന്റെ ആശാനടനം.










0 comments