ad
Deshabhimani

അശ്ലീല എഐ ചിത്രങ്ങളിൽ
മയങ്ങല്ലേ, പിടിവീഴും

nettricks

നടിമാരുടെ എഐ നഗ്‌നചിത്രങ്ങൾ നൽകാമെന്ന് പറഞ്ഞ്‌ 
ഇൻസ്‌റ്റഗ്രാമിൽ പ്രചരിക്കുന്ന 
പോസ്‌റ്റുകളിലൊന്ന്‌

avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Aug 17, 2026, 02:29 AM | 1 min read

കൊച്ചി


എഐ (നിർമിത ബുദ്ധി) ഉപയോഗിച്ച്‌ സിനിമാനടിമാരുടെ നഗ്‌നഫോട്ടോകൾ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിൽപ്പന വ്യാപകം. സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നവർക്ക്‌ നടിമാരുടെ നഗ്‌നചിത്രങ്ങൾ നൽകുന്ന സമൂഹമാധ്യമ അക്ക‍ൗണ്ടുകളെ പൊലീസ്‌ നിരീക്ഷിച്ചുവരികയാണ്‌. എക്‌സ്‌ക്ലൂസീവ്‌ പ്രീമിയം കണ്ടന്റ്‌ എന്ന പേരിലാണ്‌ ഫോട്ടോകൾ പങ്കുവയ്‌ക്കുന്നത്‌. മലയാള സിനിമയിലെ അടക്കം നടിമാരുടെ ചിത്രങ്ങളാണ്‌ പ്രചരിക്കുന്നത്‌. ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം, ത്രെഡ്‌സ്‌ എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ്‌ ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത്‌.


മാസം 390 രൂപ മുതലാണ്‌ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക്‌ ആരംഭിക്കുന്നത്‌. എഐയിൽ നിർമിച്ചതാണ്‌ ചിത്രങ്ങളെന്ന്‌ അക്ക‍ൗണ്ടുകളിൽ പറഞ്ഞിട്ടുണ്ട്‌. സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നവർക്ക്‌ ദിവസവും മൂന്നുമുതൽ നാലുവരെ ഫോട്ടോകൾ ലഭിക്കുമെന്നും വാഗ്‌ദാനമുണ്ട്‌. എഐ ആണെന്ന്‌ അറിയാമെങ്കിലും ഇത്തരം സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പൊലീസും സൈബർ വിദഗ്‌ധരും പറയുന്നു. ഇഷ്ടപ്പെട്ട താരങ്ങളുടെ പേര്‌ പറഞ്ഞാൽ എഐ ഉപയോഗിച്ച്‌ ചെയ്‌ത്‌ കൊടുക്കുന്നവരും ഉണ്ട്‌.

ഇത്തരം ഫോട്ടോകൾ പ്രചരിക്കുന്നതിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഫോട്ടോകൾ ശ്രദ്ധയിൽപ്പെട്ടാൽ നടിമാരുടെ ഫാൻസ്‌ അസോസിയേഷനുകളോ ആരാധകരോ ഇത്തരം അക്ക‍ൗണ്ടുകളെക്കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്യുകയാണ്‌ പതിവ്‌. റിപ്പോർട്ട്‌ ചെയ്‌തതിനെ തുടർന്ന്‌ നിരവധി അക്ക‍ൗണ്ടുകൾ ഇതിനകം പൂട്ടി. എന്നാൽ, മറ്റുപേരിൽ സമൂഹമാധ്യമങ്ങളിൽ അക്ക‍ൗണ്ട്‌ തുറന്ന്‌ ഫോട്ടോ വിൽപ്പന പുനരാരംഭിക്കുകയാണ്‌ പതിവ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home