ad
Deshabhimani

ഡിവൈഎഫ്ഐ 
കരീമഠം സ്‌കൂൾ വൃത്തിയാക്കി

DYFI

ഡിവൈഎഫ്ഐ അയ്മനം വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീമഠം വെൽഫെയർ ഗവ. യുപി സ്കൂൾ വൃത്തിയാക്കുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 02:29 AM | 1 min read

അയ്മനം

വെള്ളം കയറിയ കരീമഠം വെൽഫെയർ ഗവ. യുപി സ്കൂൾ ഡിവൈഎഫ്ഐ അയ്മനം വെസ്റ്റ് മേഖല കമ്മിറ്റി വൃത്തിയാക്കി. സ്‌കൂളിന്‌ പുറത്ത് വെള്ളക്കെട്ട് ഇതുവരെയും പൂർണമായും മാറിയിട്ടില്ല, സ്കൂൾ പ്രവർത്തനമാരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. സ്കൂളിനകം വെള്ളം ഇറങ്ങിയപ്പോൾ എക്കലും ചെളിയും നിറഞ്ഞ് വൃത്തിഹീനമായിരുന്നു. ക്ലാസ് മുറികളും കുട്ടികളുടെ ഇരിപ്പിടങ്ങളും പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി പഠന സാഹചര്യം ഒരുക്കി. ക്ലാസ് മുറികളും ശുചിമുറികളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് അയ്മനം വെസ്റ്റ് മേഖല പ്രസിഡന്റ്‌ ആർ ശ്രീകാന്ത്, മേഖല സെക്രട്ടറി എൻ ബി അമിത്രജിത് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home