ad
Deshabhimani

ഓണോത്സവം തുടങ്ങി

പിറവത്ത് അത്തച്ചമയ ഘോഷയാത്ര വർണാഭമായി

piravom

പിറവം അത്തച്ചമയ ഘോഷയാത്രയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Aug 17, 2026, 02:35 AM | 1 min read

പിറവം


അത്തച്ചമയ സായാഹ്ന ഘോഷയാത്രയോടെ പിറവം നഗരസഭയുടെ ഓണോത്സവ് "വിസ്മയം 2കെ26'ന് തുടക്കമായി.


പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ്കുമാർ അധ്യക്ഷനായി. കെ ഫ്രാൻസിസ് ജോർജ് എംപി പതാക ഉയർത്തി. കളരി, കരാട്ടെ, സ്കേറ്റിങ്, ബാൻഡ്‌ മേളം, ഗരുഡൻ തൂക്കം, മയൂരനൃത്തം, അർജുന നൃത്തം, തംബോല, വിവിധ തെയ്യങ്ങൾ, അമ്മൻകുടം, കൊട്ടക്കാവടി, വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, 28 വാർഡുകളിലെ കുടുംബശ്രീ, ആശാപ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവർ അണിനിരന്ന അത്തച്ചമയ സാംസ്‌കാരിക ഘോഷയാത്ര നടന്നു.


ഓണോത്സവ പരിപാടികൾ


ഓണോത്സവത്തിന്റെ ഭാഗമായി ചിൽഡ്രൻസ് പാർക്കിൽ 19 മുതല്‍ 24 വരെ ഫുഡ് ഫെസ്റ്റ്. 19ന് വൈകിട്ട് ആറിന് തിരുവാതിരകളി മത്സരം. 20ന് വൈകിട്ട് ആറുമുതല്‍ കവിയരങ്ങ്, ചാക്യാർകൂത്ത്. 21ന് വൈകിട്ട് ആറിന് കൈകൊട്ടിക്കളി മത്സരം, മുളക്കുളം വടക്കേക്കര ശ്രീഗുരുകുലം കലാസമിതിയുടെ ചവിട്ടുകളി, കോൽകളി.


22ന് രാവിലെ എട്ടിന് കക്കാട് അക്വാട്ടിക് ക്ലബ്ബിൽ നീന്തൽമത്സരം, വൈകിട്ട് ആറിന് അക്ഷരശ്ലോകസദസ്സ്‌, കാവ്യ സ്കൂൾ ഓഫ് ഡാൻസ്, ശ്രീകല നൃത്ത കലാലയം എന്നിവയുടെ നൃത്തനൃത്യങ്ങൾ. 23ന്‌ രാവിലെ പിറവം സെന്റ് ജോസഫ്സ് ഗ്രൗണ്ടിൽ വനിതാ ഫുട്‌ബോൾ മത്സരം. വൈകിട്ട് പാഴൂർ ഉണ്ണി ചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പാണ്ടിമേളം, നാട്യകലാ സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. 24ന് രാവിലെ 10ന് നഗരസഭാ ഹാളിൽ പൂക്കളമത്സരം, രാത്രി ഏഴിന് യാക്കോബായ കോൺഗ്രിഗേഷൻ ഗ്രൗണ്ടിൽ കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ ഗാനമേള.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home