അത്തപ്പിറവിയിൽ ഭീമൻപൂക്കളം

തൃശൂർ
അത്തപ്പിറവിയെ വരവേറ്റ് തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം വിരിഞ്ഞു. തേക്കിൻകാട് മൈതാനത്ത് ഒത്തുചേരുന്ന സായാഹ്ന സൗഹൃദ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിലാണ് കൂറ്റൻ പൂക്കളം ഒരുക്കിയത്. 2000 കിലോ പൂക്കളാൽ 60 അടി വ്യാസത്തിലുള്ളതാണ് കളം. ചെത്തി, മന്ദാരം, തുളസി തുടങ്ങി നാടൻ പൂക്കളും വിദേശപൂക്കളും കളം നിറഞ്ഞു. ജനറൽ കൺവീനർ അഡ്വ. ഷോബി ടി വർഗീസിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ നാലുമണിക്കൂർ അധ്വാനിച്ചാണ് കളം പൂർത്തീകരിച്ചത്. ഞായർ പുലർച്ചെ സൗഹൃദ കൂട്ടായ്‌മ ചെയർമാൻ എം കെ കണ്ണൻ ആദ്യ പൂക്കൾ സമർപ്പിച്ചു. രാവിലെ 10ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രനും മേയർ ഡോ. നിജി ജസ്റ്റിനും ചേർന്ന് പൂക്കളം സമ്മർപ്പിച്ചു. ഓണാഘോഷങ്ങൾക്ക് രാജൻ ജെ പല്ലൻ എംഎൽഎ പതാക ഉയർത്തി. തുടർന്ന് കിഴക്കുംപാട്ടുകര സംഘത്തിന്റെ കുമ്മാട്ടികളിയും തൃശൂർ വാദ്യഗുരുകുലം വിദ്യാർഥികൾ അവതരിപ്പിച്ച പഞ്ചാരി മേളവും നടന്നു. വൈകിട്ട് ഹൈക്കോടതി ജസ്‌റ്റിസ് കെ വി വിജയകുമാർ ദീപച്ചാർത്തിന് ആദ്യ തിരി തെളിച്ചു. തുടർന്ന് കൈകൊട്ടിക്കളി അരങ്ങേറി.









0 comments