കാറില്‍നിന്ന് പിസ്റ്റളും കത്തികളും കണ്ടെടുത്തു
ആനക്കൊമ്പുമായി 7 പേര്‍ പിടിയില്‍

ആനക്കൊമ്പുമായി പിടിയിലായ പ്രതികളുമായി വനപാലകർ
നിലമ്പൂർ
പുത്തനത്താണി തിരുന്നാവായ റോഡിൽ കാറിൽ ആനക്കൊമ്പുമായി സഞ്ചരിച്ച ഏഴ് യുവാക്കളെ വനപാലകർ പിടികൂടി. കാറിൽനിന്ന് ഒരു പിസ്റ്റളും രണ്ട് കത്തിയും പിടിച്ചെടുത്തു. തിരുവനന്തപുരം വിജിലൻസ് സെല്ലിന് ലഭിച്ച വിവരത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വയനാട് മേപ്പാടി ചോലക്കൽ വീട്ടിൽ ഫൈസൽ, ആലത്തിയൂർ തറയിൽ വീട്ടിൽ ജംഷീർ, തറയിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ, തിരൂർ വെട്ടാത്ത് വീട്ടിൽ ഷോബിഷ്, പുത്തനത്താണി ആത്തിക്കാപറമ്പിൽ അബ്ദുൾ സമീർ ബാബു, രായം മരക്കാർ വീട്ടിൽ ഷെമീർ, നെടുവംഞ്ചേരി വീട്ടിൽ സുബൈർ എന്നിവരാണ് പിടിയിലായത്.
നാല് കിലോയോളം തൂക്കമുള്ള ഒറ്റ കൊമ്പാണ് പിടിച്ചത്. ഇത് വിൽപ്പനയ്‌ക്കായി കൊണ്ടുപോകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. പ്രതികളെ ചോദ്യംചെയ്‌തുവരികയാണ്. നിലമ്പൂർ വിജിലൻസ് റേഞ്ച് ഓഫീസർ ബിജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോസ്‌മോന്‍, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനിൽകുമാർ, സത്യരാജ്, സനൽ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.









0 comments