ad
Deshabhimani

ഒരില നിറയെ 
ഓണരുചികൾ

a
avatar
സ്വന്തം ലേഖിക

Published on Aug 17, 2026, 12:42 AM | 1 min read

മലപ്പുറം

തുമ്പപ്പൂവട്ടളത്തിൽ ചോറുവിളമ്പി, വാഴയിലയുടെ ഒരറ്റത്ത് ഉപ്പും ഉപ്പിലിട്ടതും തൊട്ട് മറ്റേ അറ്റത്ത് പായസംവരെ നിരക്കുന്ന സദ്യ. ഓണമെന്നാൽ ആഘോഷംമാത്രമല്ല, രുചികളുടെ കൂടിച്ചേരൽകൂടിയാണ്. അതിനൊത്ത്‌ വിപണികളും സജീവം. നാടൻ രുചികളും വൈവിധ്യങ്ങളുമായി ഓണസദ്യയും റെഡിയാണ്‌. റെഡി ടു ഇ‍ൗറ്റ്‌ ഇൻസ്റ്റന്റ്‌ ഓണസദ്യയും റെഡി. ഓൺലൈൻ വിപണികളിലും ഓണസദ്യയുണ്ട്. പ്രമുഖ ബ്രാൻഡുകൾ ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, തോരൻ, പായസം തുടങ്ങി 12-ലധികം വിഭവങ്ങളടങ്ങിയ മീഡിയം, ജംബോ പാക്കുകൾ ഓൺലൈനായും സൂപ്പർമാർക്കറ്റുകൾവഴിയും നൽകുന്നുണ്ട്.

ഗുണമേന്മയുള്ള തനത് ഓണസദ്യ രുചികൾ ലഭ്യമാക്കാനായി കുടുംബശ്രീയും രംഗത്തുണ്ട്‌. കുടുംബശ്രീ കഫേ, കാറ്ററിങ് യൂണിറ്റുകൾവഴി മുൻകൂട്ടി ഓണസദ്യ ഓർഡറുകൾ സ്വീകരിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്‌. ബ്ലോക്കുതല കോൾ സെന്ററുകളിലൂടെ ഓഡറുകൾ സ്വീകരിച്ച് വിവിധ യൂണിറ്റുകൾക്ക് ലഭ്യമാക്കി വിപണനം നടത്തുന്ന രീതിയാണ് ഒരുക്കിയിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ വിവിധ സ്ഥാപനങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ തുടങ്ങിയ ഇൻസ്റ്റിറ്റ്യൂഷണൽ സദ്യ ഓർഡറുകളാണ് സപ്ലൈ ചെയ്യുക. അഞ്ചിൽ കൂടുതൽ ഓർഡറുകളുള്ള സദ്യക്കാണ് ഓർഡറുകൾ സ്വീകരിക്കുക.

ജില്ലയിലെ 15 ബ്ലോക്കുകളിലും കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌. 40ഓളം സംരംഭകരാണ് ഓണസദ്യ വിപണനത്തിന്റെ ഭാഗമായിട്ടുള്ളത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, രുചി, ശുചിത്വം, കൃത്യമായ അളവ്, സമയബന്ധിത വിതരണം എന്നിവക്കൊപ്പം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ്‌ കുടുംബശ്രീ യൂണിറ്റുകൾ സദ്യ നൽകുന്നത്‌. പ്രഥമൻ ഉൾപ്പെടെ 14 വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയ്ക്ക്‌ 180 രൂപയായാണ് കുടുംബശ്രീ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. വിഭവങ്ങളും പായസങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. അഞ്ച് കിലോമീറ്റർ ചുറ്റളവിലെ (നിബന്ധനകൾക്ക് വിധേയം) വിതരണത്തിന് ഡെലിവറി ചാർജ് ഈടാക്കില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home