print edition ദുവെയ്‌ക്ക് സീസൺ നഷ്‌ടമാകും

photo: Reuters
പാരിസ്: പിഎസ്‌ജിയുടെ ഫ്രഞ്ച് മുന്നേറ്റക്കാരൻ ദിസിരെ ദുവെയ്‌ക്ക് പരിക്ക്. കാൽമുട്ട് പൊട്ടിയ ഇരുപത്തൊന്നുകാരന് ഇൗ സീസണിൽ കളിക്കാനാകില്ല. ഉടൻ ശസ്‌ത്രക്രിയക്ക് വിധേയനാകും. ഫ്രഞ്ച് ലീഗിൽ നീസെയ്‌ക്കെതിരെ ഗോൾ നേടിയശേഷമായിരുന്നു പരിക്ക്. വേദന കൊണ്ട് പിടഞ്ഞ താരത്തെ സ്‌ട്രെക്‌ചറിലാണ് പുറത്തെത്തിച്ചത്. മത്സരം അഞ്ച് മിനിറ്റ് നിർത്തിവയ്‌ക്കുകയും ചെയ്‌തു. മത്സരത്തിൽ പിഎസ്‌ജി 3–1ന് ജയിച്ചു.









0 comments