Deshabhimani

രണ്ടാമത് കേളി കുടുംബസംഗമം

രണ്ടാമത് കേളി കുടുംബസംഗമം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 23, 2026, 02:14 AM | 1 min read

മങ്കൊമ്പ്

ഒറ്റ തെരഞ്ഞെടുപ്പ് ഒരു രാജ്യം എന്നത് ഇന്ത്യയുടെ അവസാന ജനാധിപത്യ തെരഞ്ഞെടുപ്പായിരിക്കുമെന്ന്‌ സജി ചെറിയാൻ എംഎൽഎ. മങ്കൊമ്പിൽ രണ്ടാമത് കേളി കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യം അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നത്. ഇതിനെതിരെയാണിപ്പോൾ സമരം നടക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ മുഹമ്മദ്കുഞ്ഞ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ പി എം സാദിഖ് (മലപ്പുറം), പി വൽസൻ (കണ്ണൂർ), കെ ഉണ്ണികൃഷ്‌ണൻ (തിരുവനന്തപുരം), ഭസതക്കീർ (കൊല്ലം), സജീവൻ, നിസാർ അംബലംകുന്ന്, എം നസീർ, ദയാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home