പി ബി സുധനെ സിപിഐ എം അനുസ്മരിച്ചു

കൊച്ചി
സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി മുൻ അംഗവും സിഐടിയു നേതാവുമായിരുന്ന പി ബി സുധനെ മുളവുകാട് ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി മണി അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി കെ ജി മനോജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി വി പ്രവീൺ, ടി കെ വിജയൻ, കെ കെ ജയരാജ്, സനം പ്രസാദ്, ലിബിൻ ദാസ്, അരുൺ ആന്റണി, കെ ബി സുനിൽ, കെ പി ദിലീപ് എന്നിവർ സംസാരിച്ചു.








0 comments