അനഘാശയന്റെ സ്‍മരണകളുമായി ബാലസംഘം

ബാലസംഘം സംഘടിപ്പിച്ച ചരിത്രത്തിലെ കുട്ടികൾ: അനഘാശയൻ ഓർമകൾക്ക് 80 വയസ് എന്ന പരിപാടിയും ചരിത്രപ്രദർശനവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ബാലസംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ജില്ലാ കമ്മിറ്റി "ചരിത്രത്തിലെ കുട്ടികൾ: അനഘാശയൻ ഓർമകൾക്ക് 80 വയസ്' പരിപാടിയും ചരിത്ര പ്രദർശനവും ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്‍തു. ബാലസംഘം ജില്ലാ പ്രസിഡന്റ് പി ബി സയനോര അധ്യക്ഷയായി. കെ ആർ ഭഗീരഥൻ, അഭിരാം രഞ്‌ജിത്ത്, അജയ് സുധീന്ദ്രൻ, കെ ഡി ഉദയപ്പൻ, അഖിൽ മാധവൻ, വർഷ സജീവ്, സി ശ്രീലേഖ, എ ബി അശ്വിൻ, എം ബാബു, ടി എ നവാസ്, സൗമ്യ രാജ്, ആദിൽ, ഗൗരിനന്ദ എന്നിവർ സംസാരിച്ചു.








0 comments